മലപ്പുറം: സിപിഎം പൂക്കോട്ടൂർ മുൻ ലോക്കൽ സെക്രട്ടറി ഷഫീഖും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരും സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
സ്വീകരണ യോഗത്തിൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എംപി പ്രവർത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി.പി. ബാലകൃഷണൻ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എം.എ. റസാഖ്, സി.എച്ച്. നൗഷാദ്, മണ്ഡലം സെക്രട്ടറി അഡ്വ. മുസ്തഫ കൂത്രാടൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി. അബൂബക്കർ, എച്ച്. വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു.